GST E Way Bill - Kerala State

കേരളത്തിൽ ഈ മാസം മുതൽ തന്നെ ഇ-വേ ബിൽ സിസ്റ്റം നിലവിൽ വരും എന്നാണ് പറയപ്പെടുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള അമ്പതിനായിരം രൂപയോ അതിന് മുകളിലുള്ളതോ ആയ ഏതൊരു ചരക്കു നീക്കത്തിനും സർക്കാർ ഈ-വേ ബിൽ നിർബ്ബന്ധമാക്കുകയാണ്.

ഇപ്പോൾ പഠന ആവശ്യത്തിനായി ഒരു ഡെമോ വെബ് സൈറ്റ് തുറന്നിട്ടുണ്ട്. 

അമ്പതിനായിരം വാല്യു വരുന്ന സിംഗിൾ ബില്ലായാലും വ്യത്യസ്ത പാർട്ടികൾക്കായി പല ബില്ലുകൾ ചേർന്ന് അമ്പതിനായിരത്തിൽ കുടുതലായാലും ഇത് ബാധകമാണ്.

അത് വിൽപന ആയാലും സ്റ്റോക്ക് ട്രാൻസ്ഫർ ആയാലും റിപ്പയർ പോലുള്ള കാര്യങ്ങൾക്കായാൽ പോലും അമ്പതിനായിരത്തിൽ കൂടുതൽ വാല്യു വരുന്നുണ്ടെങ്കിൽ ചരക്കുനീക്കത്തിന് ഇ- വേ ബിൽ നിർബ്ബന്ധമാണ്. 
159 ഓളം ഉൽപ്പന്നങ്ങളെ ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അവയുടെ ലിസ്റ്റ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.

*ഇ-വേ ബിൽ എന്നത്   ബില്ലുകൾക്കോ ഡെലിവറി നോട്ടിനോ ഒരു ബദൽ അല്ല, മറിച്ച് ഇൻ വോയിസ് / ബിൽ ഓഫ് സപ്ലൈ / ഡെലിവറി ചലാൻ എന്നിവയോടൊപ്പം ചരക്ക് നീക്കത്തിന് നിർബന്ധമായും എടുക്കേണ്ട ഒരു അഡീഷണൽ ഡോക്യുമെന്റ് ആണ്*.

വിൽപനക്കാരൻ/വാങ്ങുന്ന ആൾ / ട്രാൻസ്പോർട്ടർ എന്നിവരിൽ ആരെങ്കിലും ഒരാൾ ഇ-വേ ബിൽ എടുത്തിരിക്കണം.
Online / SMS / Mobile App എന്നിവയിലേതെങ്കിലും മാർഗ്ഗത്തിലൂടെ ഇ- വേ ബിൽ ജനറേറ്റ് ചെയ്യാൻ സാധിക്കും.

ചരക്ക് അയക്കുന്ന സ്ഥലത്തേക്കുള്ള ദൂര പരിധി അടിസ്ഥാനമാക്കിയാണ് ഇ-വേ ബില്ലിന്റെ വാലിഡിറ്റി നിശ്ചയിച്ചിട്ടുള്ളത്. 100km പരിധിക്കുള്ളിലെ ചരക്കു നീക്കത്തിനുള്ള ഇ-വേ ബില്ലിന്റെ കാലാവധി 24 മണിക്കൂറാണ്. 200 km ന് 48 മണിക്കൂർ എന്നിങ്ങനെ. 
എന്തെങ്കിലും കാരണത്താൽ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ സപ്ലൈ നടന്നില്ലെങ്കിൽ ഈ സമയപരിധിക്കുള്ളിൽ മാത്രം Cancel ചെയ്യാൻ ഇത് generate ചെയ്ത ആൾക്ക് സാധ്യമാണ്, അല്ലെങ്കിൽ വാങ്ങുന്ന വ്യക്തിക്ക് 72 മണിക്കൂറിനുള്ളിൽ ഇത് Reject ചെയ്യാനും കഴിയും. 

ചരക്ക് നീക്കത്തിനിടേ എന്തെങ്കിലും കാരണവശാൽ വാഹനം മാറ്റേണ്ടി വരികയാണെങ്കിൽ ഇ-വേ ബിൽ എഡിറ്റ് ചെയ്ത് വാഹനത്തിന്റെ വിവരങ്ങൾ മാറ്റാൻ സാധിക്കും. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പരിശോധന കാരണം 30 മിനിറ്റിലേറെ വൈകുകയാണെങ്കിലും ട്രാൻസ്പോർട്ടർക്ക് ഇത് റിപ്പോർട്ട് ചെയ്യുക വഴി സമയ പരിധി നീട്ടിക്കിട്ടും.

വിൽപനക്കാരന്റെ സ്റ്റോക്ക് പോയിന്റിൽ നിന്ന് ട്രാൻസ്പോർട്ടർ പോയിന്റിലേക്ക് 10km വരെ ഇ-വേ ബിൽ ഇല്ലാതെ ചരക്ക് കൊണ്ടു പോകാം. പക്ഷേ ഈ ഇളവ് Sales നോ സപ്ലൈക്കോ ബാധകമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ഇപ്പോൾ പഠന ആവശ്യത്തിനായി ഒരു ഡെമോ വെബ് സൈറ്റ് തുറന്നിട്ടുണ്ട്. 
നിങ്ങളുടെ GST നമ്പർ വെച്ച  രെജിസ്റ്റർ ചെയ്തത് EwayBill എടുത്ത്  പഠിക്കാവുന്നതാണ്.

Click Here

User manual


Kerala GST
kerala e way bill
ewaybill gst
gst e waybill
kerala gst ewaybill
kerala t slip
kerala gst sale
waybill kerala
ewaybill kerala state
gst ebill
ewaybill gst

Comments

Popular posts from this blog

GSTR 3B